തിരുവനന്തപുരം: കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറുകയും മണ്ണിടിയുകയും മരം വീഴുകയും ചെയ്ത് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടതോടെ ട്രെയിന്‍ സര്‍വ്വീസുകള്‍ കൂട്ടത്തോടെ ക്യാന്‍സല്‍ ചെയ്ത് ദക്ഷിണറെയില്‍വേ. ദീര്‍ഘദൂര-ഹ്രസ്വദൂര യാത്രക്കാര്‍ ഒരോ പോലെ ആശ്രയിക്കുന്ന  പ്രതിദിന-പ്രതിവാര-ത്രൈവാര എക്സ്പ്രസ് തീവണ്ടികളുമാണ് കൂട്ടത്തോടെ റദ്ദാക്കിയിരിക്കുന്നത്. ആഗസ്റ്റ് 9,10 ദിവസങ്ങളിലെ സര്‍വ്വീസുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. 

സര്‍വ്വീസ് റദ്ദാക്കിയതും തിരിച്ചു വിട്ടതുമായ തീവണ്ടികള്‍ തീയതി സഹിതം

16791 നമ്പര്‍ പാലരുവി എക്സപ്രസ് നിലവില്‍ ഒറ്റപ്പാലം സ്റ്റേഷനിലുണ്ട്. ഈ വണ്ടി 16792 എന്ന നമ്പറില്‍ തിരിച്ചു പോകും.
12660 - ഷാലിമാര്‍ - നാഗര്‍കോവില്‍ എക്സ്പ്രസ്സ് പൊളാച്ചി ജംഗ്ഷന്‍ വഴി തിരിച്ചു വിട്ടു
16159 - ചെന്നൈ എഗ്മോര്‍ - മംഗളൂരു സെന്‍ട്രല്‍ - ആഗസ്റ്റ് 9 -പാലക്കാട് ജംഗ്ഷനില്‍ സര്‍വ്വീസ് അവസാനിപ്പിക്കും
16160 - മംഗളൂരു സെന്‍ട്രല്‍ - ചെന്നൈ എഗ്മോര്‍ എക്സപ്രസ്സ്  പാലക്കാട് ജംഗ്ഷനില്‍ നിന്നും തിരുച്ചിറപ്പള്ളി വഴി പോകും 
ആഗസ്റ്റ് എട്ടിന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12602 - മംഗളൂരു സെന്‍ട്രല്‍ - ചെന്നൈ മെയില്‍  പാലക്കാട് സര്‍വ്വീസ് അവസാനിപ്പിച്ചു. 

16603 - മംഗളൂരു- തിരുവനന്തപുരം സെന്‍ട്രല്‍ - ആഗസ്റ്റ് 9
22207 - ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം - ആഗസ്റ്റ് 9
12601 - ചെന്നൈ- മംഗളൂരു മെയില്‍ - ആഗസ്റ്റ് 9
22207 - ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം - ആഗസ്റ്റ് 9
16344 - മധുരൈ - തിരുവനന്തപുരം അമൃത എക്സ്പ്രസ് - ആഗസ്റ്റ് 9
12695 - ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്  - ആഗസ്റ്റ് 9
12685 - ചെന്നൈ സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് - ആഗസ്റ്റ് 9
12623 - ചെന്നൈ സെന്‍ട്രല്‍ - തിരുവനന്തപുരം മെയില്‍ - ആഗസ്റ്റ് 9
22637 - ചെന്നൈ സെന്‍ട്രല്‍ - മംഗളൂരു സെന്‍ട്രല്‍ - ആഗസ്റ്റ് 9
22678 - കൊച്ചുവേളി - യശ്വന്ത്പുര എക്സ്പ്രസ്സ് - ആഗസ്റ്റ് 9
06037 - ചെന്നൈ സെന്‍ട്രല്‍ - എറണാകുളം ജംഗ്ഷന്‍ പ്രതിവാര എക്സപ്രസ് - ആഗസ്റ്റ് 9
06016 - എറണാകുളം ജംഗ്ഷന്‍ - വേളാങ്കണി സ്പെഷ്യല്‍ - ആഗസ്റ്റ് 10
06015 - വേളാങ്കണി - എറണാകുളം ജംഗ്ഷൻ സ്പെഷ്യല്‍ - ആഗസ്റ്റ് 10
06037 - ചെന്നൈ സെന്‍ട്രല്‍ - എറണാകുളം ജംഗ്ഷൻ പ്രതിവാരസ്പെഷ്യല്‍ - ആഗസ്റ്റ് 9
16516 - കര്‍വര്‍ - യശ്വന്ത്പുര്‍ എക്സ്പ്രസ് ആഗസ്റ്റ് പത്ത്
16515 - യശ്വന്ത്പുര്‍ - കര്‍വര്‍ ആഗസ്റ്റ് 9
16575 - യശ്വന്ത് പുര്‍ - കര്‍വര്‍ - ആഗസ്റ്റ് 11
16586 - മംഗളൂരു സെന്‍ട്രല്‍ - യശ്വന്ത്പുര്‍ ആഗസ്റ്റ് 9

16511/16513 കെഎസ്ആര്‍ ബെംഗളൂരു- കണ്ണൂര്‍/കര്‍വര്‍ എക്സ്പ്രസ്സ്  ആഗസ്റ്റ് 9,10 തീയതികളിലെ സര്‍വ്വീസ് റദ്ദാക്കി
16518/16524 കണ്ണൂര്‍/കര്‍വര്‍ - കെഎസ്ആര്‍ ബെംഗളൂര്‍ എക്സ്പ്രസ്സ്  ആഗസ്റ്റ് 9,10 തീയതികളിലെ സര്‍വ്വീസ് റദ്ദാക്കി

റദ്ദാക്കിയ പാസഞ്ചര്‍ തീവണ്ടികള്‍ 

1)എറണാകുളം- ആലപ്പുഴ പാസഞ്ചർ (56379)

2)ആലപ്പുഴ-എറണാകുളം പാസഞ്ചർ

3)ആലപ്പുഴ-എറണാകുളം പാസഞ്ചർ(56302)

4)56381 എറണാകുളം-കായംകുളം പാസഞ്ചർ

5)56382 കായംകുളം-എറണാകുളം പാസഞ്ചർ

6)56387 എറണാകുളം-കായംകുളം പാസഞ്ചർ

7)56388 കായംകുളം-എറണാകുളം പാസഞ്ചർ

8)66300 കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി)

9)66301 എറണാകുളം-കൊല്ലം (കോട്ടയം വഴി)

10) 66302 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)

11) 66303എറണാകുളം-കൊല്ലം (ആലപ്പുഴ വഴി)

12)56380 കായംകുളം- എറണാകുളം പാസഞ്ചർ