കഴക്കൂട്ടം സൈനിക സ്കൂൾ വിദ്യാർത്ഥിയുടെ മരണം: എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും
സ്കൂൾ അധികൃതരുടെ മാനസിക-ശാരീരിക പീഡനം മൂലം വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം

കൊച്ചി: കഴക്കൂട്ടം സൈനിക സ്കൂൾ വിദ്യാർത്ഥി തൃശ്ശൂർ തോളൂർ സ്വദേശി അശ്വിൻ കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും. തുടരന്വേഷണത്തിന് കേരളാ ഹൈക്കോടതിയാണ് എസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കാൻ കേരളാ പൊലീസിന് നിർദ്ദേശം നൽകിയത്. മൂന്നാഴ്ച്ചയ്ക്കുളിൽ സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കണം. അശ്വിന്റെ പിതാവ് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. സ്കൂൾ അധികൃതരുടെ മാനസിക-ശാരീരിക പീഡനം മൂലം വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്