Asianet News MalayalamAsianet News Malayalam

വിവാദപരാമർശത്തിൽ പ്രതിഭ എംഎൽഎയെ തള്ളി സ്പീക്കറും; സർക്കാരിന്റെ നയമല്ലെന്ന് പ്രതികരണം

മാധ്യമപ്രവർത്തകരെ വിമർശിക്കുകയാണ് പ്രതിഭ ചെയ്തത്. അതിനെ പൊതുവൽക്കരിക്കേണ്ട. അത് സർക്കാരിന്റെയോ നിയമസഭയുടെയോ നയമല്ലെന്നും സ്പീക്കർ.
 

speaker sreeramakrishnan reaction to u prathibha mla controversy statement
Author
Thiruvananthapuram, First Published Apr 4, 2020, 6:24 PM IST

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കെതിരായ യു പ്രതിഭ എംഎൽഎയുടെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. മാധ്യമപ്രവർത്തകരെ വിമർശിക്കുകയാണ് പ്രതിഭ ചെയ്തത്. അതിനെ പൊതുവൽക്കരിക്കേണ്ട. അത് സർക്കാരിന്റെയോ നിയമസഭയുടെയോ നയമല്ലെന്നും സ്പീക്കർ പ്രതികരിച്ചു.

പ്രതിഭയുടെ പരാമർശത്തിൽ അവഹേളനമുണ്ടോ എന്ന് ശ്രദ്ധിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് അത്തരമൊരു പരമാർശം നടത്തിയതെന്നറിയില്ല. അതേക്കുറിച്ച് പരിശോധിച്ച ശേഷം പറയാമെന്നും ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

Also Read: തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്നവരുടെ കാൽ കഴുകി കുടിക്കൂ; വിവാദ പരാമര്‍ശവുമായി യു പ്രതിഭ

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ എംഎൽഎയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ കടുത്ത വാക്കുകളുമായി യു പ്രതിഭ രംഗത്തെത്തിയത്. ആരെങ്കിലും ചിലർ പറയുന്നത് വാർത്തയാക്കുന്നതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ് എന്നായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം. എംഎൽഎ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ രം​ഗത്തെത്തി. പ്രതിഭക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

Also Read: മാധ്യമപ്രവർത്തകർക്കെതിരായ വിവാദപരാമർശത്തിൽ പ്രതിഭ എംഎൽഎയെ തള്ളി സിപിഎം ജില്ലാ നേതൃത്വം

എംഎൽഎയുടെ പ്രസ്താവന അനുചിതമായെന്നായിരുന്നു സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്. എംഎൽഎ ഉപയോഗിച്ച പദപ്രയോഗങ്ങൾ തെറ്റാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. സിപിഐയും എംഎൽഎക്കെതിരെ രം​ഗത്തുവന്നു.

Also Read: 'മാധ്യമ പ്രവർത്തകരെ ഒന്നടങ്കം അല്ല വിമർശിച്ചത്'; വിവാദ പരാമർശത്തിൽ വിശദീകരണവുമായി പ്രതിഭ എംഎൽഎ...

 

Follow Us:
Download App:
  • android
  • ios