തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ 48 വില്ലേജുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂര്‍, വെങ്ങാനൂര്‍, കുളത്തുമ്മല്‍ കള്ളിക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കല്‍, തൊളിക്കോട്, കോട്ടുകാല്‍, പള്ളിച്ചല്‍, മലയിന്‍കീഴ്, മാറനല്ലൂര്‍, കല്ലിയൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍, കാരോട്, പാറശാല, തിരുപുറം, ചെങ്കല്‍, കുളത്തൂര്‍, കൊല്ലയില്‍, ആനാവൂര്‍, പെരുങ്കടവിള, കീഴാറൂര്‍, ഒറ്റശേഖരമംഗലം, വാഴിച്ചല്‍, അരുവിക്കര, ആനാട്, പനവൂര്‍, വെമ്പായം, കരിപ്പൂര്‍, തെന്നൂര്‍, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാല്‍, വെള്ളറട, കരകുളം, പുല്ലമ്പാറ, വാമനപുരം, പെരുമ്പഴുതൂര്‍, വിതുര, മണക്കാട്, അമ്പൂരി, മണ്ണൂര്‍ക്കര വില്ലേജുകളിലാണു പ്രത്യേക ശ്രദ്ധ നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇവിടങ്ങളില്‍ റവന്യൂ വകുപ്പിന്‍റെ പ്രത്യേക സംഘം നിരീക്ഷണം തുടങ്ങി. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.