Asianet News MalayalamAsianet News Malayalam

ശബരിമലയിലെ പ്രത്യേക നിയമം; സുപ്രീം കോടതി ഉത്തരവ് ലഭിച്ചശേഷം നടപടിയെന്ന് കടകംപള്ളി

ഉത്തരവ് ലഭിച്ച ശേഷം ബന്ധപ്പെട്ടവരുമായി ആലോചിച്ച് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും കടകംപള്ളി

special law for shabarimala kadakampally Surendran reaction
Author
Thiruvananthapuram, First Published Nov 22, 2019, 8:32 PM IST

പത്തനംതിട്ട: ശബരിമല ഭരണനിർവ്വഹണത്തിന് പ്രത്യേക നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഉത്തരവ് ലഭിച്ച ശേഷം ബന്ധപ്പെട്ടവരുമായി ആലോചിച്ച് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല ഭരണ നിർവ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതിന്റെ കരട് നാല് ആഴ്ചക്കകം കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ശബരിമലയെ പ്രത്യേകമായി തന്നെയാണ് കണക്കാക്കുന്നതെന്നായിരുന്നു സർക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ മറുപടി. 

ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ശബരിമലയിൽ ചില മാറ്റങ്ങൾ ആവശ്യപ്പെട്ട് 2011 ലാണ് പന്തളം രാജകുടുംബം സുപ്രീംകോടതിയിലെത്തിയത്. ആ കേസ് പരിഗണിക്കുന്നതിനിടെയാണ്  പ്രത്യേക നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. 

Follow Us:
Download App:
  • android
  • ios