തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമഭേദഗതി തള്ളിക്കളയാനായി സംസ്ഥാന നിയമസഭയുടെ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം നാളെ ചേരും. രാവിലെ ഒൻപത് മുതലാണ് സമ്മേളനം. നിയമഭേദഗതി തള്ളിക്കളയാനുള്ള പ്രമേയം മുഖ്യമന്ത്രി അവതരിപ്പിക്കും. കക്ഷിനേതാക്കൾക്ക് മാത്രമാണ് പ്രസംഗിക്കാൻ അവസരം. യുഡിഎഫ് പ്രമേയത്തെ അനുകൂലിക്കുമെങ്കിലും ബിജെപി അംഗം ഒ.രാജഗോപാൽ എതിർക്കും. 

കേരള കോൺഗ്രസ് മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് മാറിയ ശേഷമുള്ള ആദ്യസമ്മേളനം കൂടിയാണ് നാളത്തേത്. എന്നാൽ കേരള കോൺഗ്രസ്സിലെ തർക്കത്തിൽ സ്പീക്കറുടെ അന്തിമതീരുമാനം വരാത്ത സാഹചര്യത്തിൽ മാണി വിഭാഗം എംഎൽഎമാരായ റോഷി അഗസ്റ്റിൻറേയും പ്രൊഫസർ ജയരാജിൻറെയും ഇരിപ്പിടം പ്രതിപക്ഷ നിരയിൽ തന്നെയായിരിക്കും.