ആറ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ  തല്‍ക്കാലം സ്പൈറൽ യൂണിറ്റ് സ്ഥാപിക്കില്ലെന്ന കളകടറുടെ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്.

ആലപ്പുഴ: തോട്ടപ്പള്ളിയിൽ ഐആർഇ കരിമണൽ ഖനനത്തിനായി സ്പൈറല്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരും സംയുക്ത സമരസമിതിയും പ്രതിഷേധിച്ചു. ആറ് മണിക്കൂർ നീണ്ട പ്രതിഷേധത്തിനൊടുവിൽ തല്‍ക്കാലം സ്പൈറൽ യൂണിറ്റ് സ്ഥാപിക്കില്ലെന്ന കളകടറുടെ ഉറപ്പിൻമേലാണ് സമരം അവസാനിപ്പിച്ചത്. പൊഴി മുറിക്കൽ നടപടികൾ തുടരുമെന്നും കളക്ടര്‍ അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. 

Add Asianetnews as a Preferred SourcegooglePreferred

പൊഴിയിൽ നിന്ന് കരിമണൽ നീക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്. കെഎംഎംഎല്ലിലേക്ക് മണൽ കൊണ്ടുപോകുന്നതിൽ സുതാര്യത ഉറപ്പാക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നിരീക്ഷണവും മേഖലയിൽ ശക്തമാക്കും.