വിവാഹം കഴിഞ്ഞ് ഇരുവരും നടത്തിയ പത്രസമ്മേളനത്തിലും ഇവിടെ കാണിച്ച രേഖകൾ ഹാജരാക്കിയിരുന്നു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. കമ്മീഷൻ ഇവിടെയെത്തി തെളിവെടുത്തിരുന്നുവെന്നും പൂവാർ സ്റ്റേഷനിലെ ആളുകളാണ് അന്ന് കൂടെ വന്നതെന്നും ദേവക്ഷേത്രം സെക്രട്ടറി അജിത്ത് കുമാർ വിശദീകരിച്ചു.

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് ശ്രീനയനാർ ദേവക്ഷേത്രം സെക്രട്ടറി അജിത്ത് കുമാർ. ശ്രീനയനാർ ദേവക്ഷേത്രത്തിൽ വെച്ചാണ് വൈറൽ താരത്തിന്റെ വിവാഹം നടന്നത്. വിവാഹത്തിനുമുൻപ് രേഖകൾ പരിശോധിച്ചിരുന്നു എന്ന് സെക്രട്ടറി ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു. ആധാർ കാർഡും ജനന സർട്ടിഫിക്കറ്റ് കോപ്പിയും പരിശോധിച്ചിരുന്നു. അന്ന് സംശയം ഒന്നും തോന്നിയില്ല. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ രേഖകൾ വെരിഫൈ ചെയ്തിരുന്നുവെന്നും അജിത്ത് കുമാർ വ്യക്തമാക്കി. 

Add Asianetnews as a Preferred SourcegooglePreferred

അതിനുശേഷം ആണ് ഇവിടെ വരുന്നത്. രേഖകളിൽ സംശയമുണ്ടായിരുന്നെങ്കിൽ പൊലീസ് അവിടെ വച്ച് പറയുമായിരുന്നല്ലോ? രേഖകൾ പരിശോധിച്ച് പ്രായപൂർത്തിയായതുകൊണ്ടാണ് അച്ഛന്റെ കൂടെ അയക്കുന്നില്ല എന്ന് തീരുമാനമെടുത്തത്. വയസ്സ് തെളിയിക്കുന്ന ആധാർ മാത്രമാണ് ഇവിടെ പരിശോധിച്ചത്. വിവാഹം കഴിഞ്ഞ് ഇരുവരും നടത്തിയ പത്രസമ്മേളനത്തിലും ഇവിടെ കാണിച്ച രേഖകൾ ഹാജരാക്കിയിരുന്നു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. കമ്മീഷൻ ഇവിടെയെത്തി തെളിവെടുത്തിരുന്നുവെന്നും പൂവാർ സ്റ്റേഷനിലെ ആളുകളാണ് അന്ന് കൂടെ വന്നതെന്നും ദേവക്ഷേത്രം സെക്രട്ടറി അജിത്ത് കുമാർ വിശദീകരിച്ചു. മാർച്ച് 12നായിരുന്നു പൂവാർ അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വൈറൽ കുംഭമേള താരത്തിന്റെ കല്യാണം.