പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളിൽ വിദ്യാർത്ഥിനികളും സംസ്ഥാനത്തുടനീളം  സമരം ചെയ്തിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ നിയന്ത്രണത്തിലും സർവ്വകലശാലകൾക്ക് കീഴിലുമുള്ള വനിതാ ഹോസ്റ്റലുകളിലെ വിദ്യാർത്ഥിനികൾക്കുള്ള പ്രവേശന സമയം രാത്രി 9.30 വരെ നീട്ടിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.

വഴുതയ്ക്കാട് വനിതാ ഹോസ്റ്റലിലെ വിദ്യാർത്ഥിനികളുടെയും തൃശൂരിലെ സ‍ർക്കാർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിനികളുടെയും അപേക്ഷകൾ പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

പെൺകുട്ടികൾക്ക് ഹോസ്റ്റലിൽ കയറാനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ട് വിവിധ കോളജുകളിൽ വിദ്യാർത്ഥിനികളും സംസ്ഥാനത്തുടനീളം സമരം ചെയ്തിരുന്നു.

തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർത്ഥിനികളുടെ സമരത്തെ തുടർന്ന് കോളേജിലെ ഹോസ്റ്റൽ സമയം 9.30 വരെ നീട്ടുകയും ചെയ്തിരുന്നു