ദില്ലി:  സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് ഘടന പുനക്രമീകരിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2016-17 മുതൽ 2019-2020 വരെയുള്ള മൂന്ന് അദ്ധ്യയന വര്‍ഷത്തെ ഫീസ് ഘടന പുനക്രമീകരിക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. 

5,85,000 മുതൽ 9,19,000 രൂപവരെയാണ് മേൽനോട്ട സമിതി നിര്‍ണയിച്ച ഫീസ്. ഇത് കുറവാണെന്ന് ചൂണ്ടിക്കാട്ടി മാനേജുമെന്‍റുകൾ നൽകിയ ഹര്‍ജിയിലായിരുന്നു കേരള ഹൈക്കോടതി, രേഖകൾ പരിശോധിച്ച് ഫീസ് പുനഃക്രമീകരിക്കാൻ നിര്‍ദ്ദേശം നൽകിയത്. ഫീസ് നിര്‍ണയത്തിൽ അപകാതയില്ലെന്നും ഓരോ കോളേജിന്‍റെയും ചെലവുകൾ വിലയിരുത്തിയാണ് ഫീസ് നിര്‍ണയിച്ചതെന്നുമാണ് സര്‍ക്കാര്‍ വാദം.