Asianet News MalayalamAsianet News Malayalam

ആനയടക്കമുള്ള വളർത്തു മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ സർക്കാർ അഞ്ച് കോടി അനുവദിച്ചു

സംസ്ഥാന ദുരന്ത പ്രതികരണ  നിധിയിൽ നിന്നുമാണ് തുക വകയിരുത്തിയത്. മൃഗ സംരക്ഷണ വകുപ്പാണ് കണക്കെടുപ്പ് നടത്തി തുക വിതരണം ചെയ്യേണ്ടത്. 
 

State Government sanctioned fivr crore rupees to fee pets
Author
Thiruvananthapuram, First Published Apr 17, 2020, 9:03 AM IST

തിരുവനന്തപുരം:ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആന ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് അഞ്ച് കോടി രൂപ സർക്കാർ അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ  നിധിയിൽ നിന്നുമാണ് തുക വകയിരുത്തിയത്. മൃഗ സംരക്ഷണ വകുപ്പാണ് കണക്കെടുപ്പ് നടത്തി തുക വിതരണം ചെയ്യേണ്ടത്. 

നേരത്തെ തെരുവ് നായകൾക്കും കുരങ്ങുകൾക്കും ഭക്ഷണം ഉറപ്പാക്കണം എന്ന് മുഖ്യമന്ത്രി നി‍ർദേശിച്ചിരുന്നു. ഇതേതുട‍ർന്ന് പലയിടത്തും പൊലീസും സന്നദ്ധ പ്രവർത്തകരും മൃ​ഗങ്ങൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നുണ്ട്. കൊവിഡ് വ്യാപനഭീതിയെ തുട‍ർന്ന് അടച്ചിട്ട സംസ്ഥാനത്തെ മൃ​ഗശാലകളിലെ മൃ​ഗങ്ങളും ഇപ്പോൾ കൊവിഡ് നിരീക്ഷണത്തിലാണ്. 

ലോക്ക്ഡൌൺ നീട്ടിയ സാഹചര്യത്തിൽ തെരുവ് നായകൾക്കും മറ്റു മൃഗങ്ങൾക്കും ഭക്ഷണം എത്തിക്കാൻ 80 ലക്ഷതിലധികം രൂപ  ഒഡിഷ സർക്കാരും അനുവദിച്ചിട്ടുണ്ട്. ദുരിതശ്വാസ നിധിയിൽ നിന്നാണ് ഈ പണം നൽകുക. തദ്ദേശഭരണസ്ഥാപങ്ങൾക്ക് പണം വീതിച്ചു നൽകും. ഒഡിഷയിൽ 60 കൊവിഡ് ബാധിതരാണുള്ളത്. ഒരാൾ രോ​ഗം ബാധിച്ചു മരിക്കുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios