തൃശ്സൂര്‍: ജൂണ്‍ 18 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വാഹന പണിമുടക്കിന് ആഹ്വാനം.  തൃശ്ശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണസമിതി യോഗത്തിലാണ് തീരുമാനം. വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്യുന്നതെന്ന് മോട്ടോര്‍വാഹന സംരക്ഷണസമിതി കണ്‍വീനര്‍ കെകെ ദിവാകരന്‍ അറിയിച്ചു.