ഏഴ് വർഷമായി ഇയാൾ പെൺകുട്ടിയുടെ മാതാവുമൊത്ത് കഴിഞ്ഞ് വരികയായിരുന്നു.  

കോട്ടയം: പതിനൊന്നു വയസുകാരിയായ പെൺകുട്ടിയെ മൂന്ന് വർഷമായി പീഡിപ്പിച്ചു വന്ന രണ്ടനച്ഛനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റു ചെയ്തു. എട്ട് വയസു മുതൽ പതിനൊന്ന് വയസു വരെ മൂന്ന് വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ച് വന്നിരുന്ന പത്തനംതിട്ട തടിയൂർ സ്വദേശിയായ നാൽപ്പത്തിയാറുകാരനായ രണ്ടാനച്ഛനെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഴ് വർഷമായി ഇയാൾ പെൺകുട്ടിയുടെ മാതാവുമൊത്ത് കഴിഞ്ഞ് വരികയായിരുന്നു. പെൺകുട്ടിയുടെ മാതാവിൻ്റെ സംശയെത്തെ തുടർന്ന് നൽകിയ പരാതിയിൽ വനിതാ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലും പരിശോധയിലുമാണ് പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പോലീസ് കണ്ടെത്തിയത്.