തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം കൂടുന്നു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുടുതൽ പേർ തെരുവുനായകളുടെ ആക്രമണത്തിന് ഇരയായത്. ജില്ലയിൽ 101 പേർക്ക് കടിയേറ്റിട്ടുണ്ട്.

ഈ വർഷം 625 പേർക്കാണ് ഇതുവരെ തെരുവുനായകളുടെ കടിയേറ്റതെന്നാണ് റിപ്പോർട്ട്. 
ഇതിൽ ഏറ്റവും കൂടുതൽ ഗ്രാമപ്രദേശങ്ങളിലാണ്. നഗരപ്രദേശങ്ങളില്‍ 94 പേര്‍ക്ക് നായകളുടെ കടിയേറ്റപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ 531 പേര്‍ക്കാണ് തെരുവുനായ ആക്രമണം നേരിടേണ്ടി വന്നത്. 

തെരുവുനായ നിയന്ത്രണത്തിന് 1.40 കോടി വകയിരുത്തിയിട്ടുണ്ടെന്നും ഇതുവരെ 18 ലക്ഷം രൂപ ചെലവഴിച്ചുവെന്നും മന്ത്രി എസി മൊയ്തീന്‍ നിയമസഭയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.