നായ്ക്കളെ വിഷം കൊടുത്ത് കൊന്നതെന്നാണ് നിഗമനം.
കൊച്ചി : എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ അഞ്ച് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ട സംഭവത്തിൽ കൂടുതൽ അന്വേഷണം. നായ്ക്കളുടെ ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി മൃഗസംരക്ഷണ വകുപ്പ് കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് കൈമാറും.പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ. നായ്ക്കളെ വിഷം കൊടുത്ത് കൊന്നതെന്നാണ് നിഗമനം.
തെരുവ് നായ ശല്യം രൂക്ഷം; വളർത്ത് മുയലുകളെ കടിച്ചു കൊന്നു, സംഭവം കൊച്ചിയില്‍
എറണാകുളം കോതമംഗലത്ത് തെരുവ് നായക്കളുടെ ആക്രമണത്തിൽ ആറ് വളർത്ത് മുയലുകൾ ചത്തു. പിണ്ടിമന പഞ്ചായത്തിലെ അയിരൂർപ്പാടത്താണ് സംഭവം. താജ് എന്നയാളുടെ ആറ് മുയലുകളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. വീടിന് സമീപം സ്ഥാപിച്ചിരുന്ന ഇരുമ്പ് കൂട് തകർത്താണ് തെരുവ് നായക്കൾ മുയലുകളെ ആക്രമിച്ചത്. ഏതാനും ദിവസങ്ങളായി ഈ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുക്കാർ പറഞ്ഞു.
കോട്ടയത്തെ മുളക്കുളത്തും തെരുവ് നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരതക്കെതിരായ വകുപ്പ് ചുമത്തിയാണ് വെളളൂർ പൊലീസ് കേസെടുത്തത്. മൃഗസ്നേഹികളുടെ പരാതിയെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരെത്തി ചത്ത നായകളുടെ പോസ്റ്റ്മോർട്ടം നടത്തി. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. 12 നായകളാണ് ചത്തത്. വിഷം കൊടുത്തു കൊന്നതിന്റെ ലക്ഷണങ്ങളോടെയാണ് നായകളുടെയെല്ലാം ശവങ്ങൾ കണ്ടെത്തിയത്. നായ ശല്യം രൂക്ഷമായ മേഖലയായതിനാൽ സംഭവത്തെ പറ്റി അന്വേഷണം വേണ്ടെന്നായിരുന്നു പഞ്ചായത്തിന്‍റെ നിലപാട്.
നൽകിയത് ഏത് വിഷം? തെരുവ് നായകൾ ചത്ത നിലയിൽ, ഊർജിത അന്വേഷണം; കോട്ടയത്ത് മൃഗസ്നേഹികളുടെ പരാതി
