Asianet News MalayalamAsianet News Malayalam

ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലും, മുരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി എസി മൊയ്തീന്‍ അറിയിച്ചു.

strict restrictions in thrissur
Author
Thrissur, First Published Jul 24, 2020, 3:35 PM IST

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ രണ്ട് ക്ലസ്റ്ററുകള്‍ ഉള്‍പ്പെടുന്ന ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയലും, മുരിയാട് ഗ്രാമപഞ്ചായത്തിലും നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി എസി മൊയ്തീന്‍ അറിയിച്ചു. ഈ മേഖലകളില്‍ കൂടി ദീര്‍ഘദൂര സര്‍വ്വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക.

 ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ന് വൈകീട്ടോടെ അന്തിമ തീരുമാനം എടുക്കും. ഇരിങ്ങാലക്കുടയിലെ കെ എസ് ഇ ക്ലസ്റ്ററില്‍ 78 പേര്‍ക്കും, കെ എല്‍ എഫ് ക്ലസ്റ്ററില്‍ 13 പേര്‍ക്കും , ജനറല്‍ ആശുപത്രിയില്‍ നാല് പേര്‍ക്കും, ഐ സി എല്ലില്‍ രണ്ട് പേര്‍ക്കും, ഫയര്‍ സ്റ്റേഷനിലെ പത്ത് പേര്‍ക്കും ഉള്‍പ്പെടെ 107 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

Follow Us:
Download App:
  • android
  • ios