തിരുവനന്തപുരം: കേരളാ പൊലീസില്‍ വന്‍ ഘടനാ മാറ്റവുമായി ആഭ്യന്തരമന്ത്രാലയം. റെയ്ഞ്ചുകളില്‍ ഐ ജി മാര്‍ക്ക് പകരം ഇനി ചുമതല ഡിഐജിമാര്‍ക്ക് ആയിരിക്കും. ഉത്തര- ദക്ഷിണ മേഖലകളിൽ ക്രമസമാധാന ചുമതല എഡിജിപിമാരില്‍ നിന്ന് ഐജിമാർക്ക് നല്‍കി. ക്രമസമാധാന ചുമതല എഡിജിപിക്ക് ആയിരിക്കും. എഡിജിപി ഓപ്പറേഷൻ എന്ന പുതിയ തസ്തികയും രൂപീകരിച്ചു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് നേരെത്തെ പൊലീസ് സേനയില്‍ മാറ്റം കൊണ്ടുവന്നത്.