വഴുതക്കാട് ട്രാഫിക് പൊലീസുകാരനെ മർദ്ദിച്ച സംസ്കൃത കോളേജ് വിദ്യാർത്ഥി അമലിനെയാണ് അറസ്റ്റ് ചെയ്തത്. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍. വഴുതക്കാട് ട്രാഫിക് പൊലീസുകാരനെ നടുറോഡിലിട്ട് മർദ്ദിച്ച സംസ്കൃത കോളേജ് വിദ്യാർത്ഥി അമലിനെയാണ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ വാഹന പരിശോധനക്കിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ അമൽ കൈയേറ്റം ചെയ്തത്. മ്യൂസിയം പൊലീസാണ് അമലിനെ പിടികൂടിയത്.