Asianet News MalayalamAsianet News Malayalam

ചാലക്കുടിയിൽ വിദ്യാര്‍ത്ഥിക്ക് സ്‌കൂളിൽ വെച്ച് പാമ്പുകടിയേറ്റു; വിഷബാധയേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ട്

കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില അപകടാവസ്ഥയിൽ അല്ലെന്ന് ആശുപത്രി അധികൃതര്‍.

student got snake bite in school
Author
Chalakudy, First Published Nov 26, 2019, 5:14 PM IST

തൃശ്ശൂര്‍: ചാലക്കുടിയിൽ ഒമ്പത് വയസുകാരന് സ്‌കൂളിൽ വെച്ച് പാമ്പുകടിയേറ്റു. ചാലക്കുടി സി എം ഐ കാർമൽ സ്കൂളിലെ വിദ്യാർത്ഥി ജെറാൾഡിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് വിഷബാധയേറ്റിട്ടില്ലെന്ന് ആശുപത്രി അധികൃതർ.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പാമ്പുകടിയേൽക്കുന്നതിന് സമാനമായ പാടുകൾ കാലിലുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍, കുട്ടിക്ക് വിഷബാധയേറ്റിട്ടില്ലെന്ന് രക്ത പരിശോധനയിൽ വ്യക്തമായി. നിലവിൽ കുട്ടിയുടെ ആരോഗ്യനില അപകടാവസ്ഥയിൽ അല്ലെന്നും ആശുപത്രി അധികൃതർ  വ്യക്തമാക്കി.

വയനാട് ബത്തേരിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ ഉള്ള സ്കൂളുകളില്‍ ജാഗ്രത പാലിക്കുന്നതിന് ഇടയിലാണ് സമാനമായ മറ്റൊരു സംഭവം. സര്‍ക്കാര്‍ സർവജന സ്കൂളിലെ വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ (10)യാണ് ക്ലാസ് മുറിയിൽ വെച്ച്  പാമ്പുകടിയേറ്റ് മരിച്ചത്.

Follow Us:
Download App:
  • android
  • ios