തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെപ്പെടുപ്പിൽ സ്പെഷ്യൽ പൊലീസുകാരായി മുൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെയും നിയമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാനായി 18 വയസ് കഴിഞ്ഞ  മുൻ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളെ നിയോഗിക്കാൻ നേരത്തെ ഡിജിപി ശുപാർശ ചെയ്തിരുന്നു. ഇതനുസരിച്ച് സ്റ്റുഡൻ്റ് പൊലീസിൽ സജീവമായിരുന്ന വിദ്യാർത്ഥികളെ തെരെഞ്ഞെടുപ്പിൽ ഉപയോഗിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.