Asianet News MalayalamAsianet News Malayalam

കുസാറ്റില്‍ എസ്എഫ്ഐ നേതാക്കള്‍ വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്‍ത്തി ആക്രമിച്ചെന്ന് പരാതി; വിദ്യാര്‍ത്ഥി പ്രതിഷേധം

ഇന്നലെ രാത്രിയാണ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിക്ക് നേരെ  ആക്രമണമുണ്ടായത്. 

student protest against sfi leaders in  cusat
Author
Kochi, First Published Jan 20, 2020, 11:46 AM IST

കൊച്ചി: വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്‍ത്തി ആക്രമിച്ച സംഭവത്തില്‍ കുസാറ്റില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു,  പ്രസിഡന്‍റ് രാഹുല്‍ പേരാളം ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചെന്നാണ് പരാതി. ഇന്നലെ രാത്രിയാണ് നാലാം വർഷ ഇൻസ്ട്രുമെന്‍റേഷന്‍ വിദ്യാർഥി ആസിൽ അബൂബക്കറിന് നേരെ ആക്രമണമുണ്ടായത്. എസ്എഫ്ഐ നേതാക്കളെയടക്കം പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അഡ്‍മിനിസ്ട്രേറ്റീവ് ബ്ലോക്ക് വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയാണ്. തലയിലടക്കം പരുക്കേറ്റ വിദ്യാർഥി കളമശേരി മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. 

ഏതാനും ദിവസം മുമ്പ് ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും കുറ്റക്കാരായ രണ്ടുപേരെ പുറത്താക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സമരം തുടങ്ങിയതോടെ വിസി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. വിസിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ തുടര്‍ നടപടികള്‍ സ്വീകരിക്കും. 

Follow Us:
Download App:
  • android
  • ios