വയനാട്: വയനാട്ടില്‍  ശുചിമുറിയില്‍ വിദ്യാർത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. മുട്ടില്‍ ഡബ്ല്യൂഎംഒവിഎച്ച്എസ്എസിലെ പ്ലസ്‍ ടു സയന്‍സ് വിദ്യാർത്ഥിനി ഫാത്തിമ നസീലയെയാണ് ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കമ്പളക്കാട് സ്വദേശിനിയായ ഫാത്തിമയ്ക്ക് 17 വയസായിരുന്നു പ്രായം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു. അസ്വാഭാവിക മരണത്തില്‍ കേസെടുത്ത കല്‍പറ്റ പോലീസ് അന്വേഷണം ആരംഭിച്ചു.