ധനുവച്ചപുരം : ധനുവച്ചപുരം ഐടിഐയില്‍ സംഘര്‍ഷം. എസ്എഫ്ഐയുടെ കൊടി പിടിച്ച് പ്രകടനത്തില്‍ പങ്കെടുക്കാത്തതിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. ആറോളം വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം. പരിക്കേറ്റ വിദ്യാര്‍ത്ഥികളായ  ഷാന്‍ (18), അരവിന്ദ് (18) എന്നിവരെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.