മൂന്ന് പേര്‍ പോലിസ് കസ്റ്റഡിയിൽ ,സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന്
എറണാകുളം:കൊച്ചിയിലെ ഹോട്ടലിൽ വിദ്യാർത്ഥികളുടെ പരാക്രമം .ഇടപ്പള്ളി മരോട്ടിച്ചാൽ താൽ റെസ്റ്റോറന്‍രിലാണ് സംഭവം.ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ പരസ്യ മദ്യപാനം നടത്തി.ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹോട്ടൽ ജീവനക്കാരുമായി സംഘർഷം ഉണ്ടായത്.വിദ്യാർത്ഥികൾ ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരി എറിഞ്ഞു .സംഭവത്തിൽ മൂന്ന് പേരെ പോലിസ് കസ്റ്റഡിയിൽ എടുത്തു..കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായിൽ, മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു
കോഴിക്കോട് നാദാപുരത്ത് ഡോക്ടർക്ക് നേരെ കൈയ്യേറ്റം.നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്.അതിക്രമത്തിന് പിന്നിൽ വയനാട് സ്വദേശികൾ എന്നാണ് സംശയം.ഡോക്ടറുടെ പരാതിയിൽ നാദാപുരം പോലീസ് കേസെടുത്തു.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പ്രതികളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു.
