തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം ഇന്ന് തുടങ്ങും. അടുത്ത വ്യാഴാഴ്ച വരെ 
പത്രിക നൽകാം. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സ്ഥാനാർത്ഥിയുൾപ്പടെ മൂന്ന് പേർക്ക് മാത്രമേ പത്രിക സമർപ്പണത്തിൽ പങ്കെടുക്കാൻ കഴിയൂ. പ്രകടനമോ ജാഥയോ ആൾക്കൂട്ടമോ പാടില്ല.

സ്ഥാനാർത്ഥിക്ക് ഒരു വാഹനം മാത്രമേ പാടൂള്ളുവെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. സ്ഥാനാർത്ഥിക്ക് കോവിഡാണെങ്കിൽ  നിർദ്ദേശിക്കുന്ന ആൾക്ക് പത്രിക സമർപ്പിക്കാം. വെള്ളിയാഴ്ചയാണ്  സൂക്ഷ്മ പരിശോധന.  നവംബർ 23 തിങ്കളാഴ്ചയാണ്  പിൻവലിക്കാനുള്ള അവസാനതീയതി. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.