Asianet News MalayalamAsianet News Malayalam

സുഗതകുമാരിക്ക് വിട ചൊല്ലാനൊരുങ്ങി കേരളം; സംസ്കാരം വൈകിട്ട് ശാന്തികവാടത്തിൽ

മരിച്ചാൽ ഉടൻ തന്നെ സംസ്കാരം നടത്തണമെന്നും പൊതുദർശനവും പുഷ്പാർച്ചനയും പോലുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്നും സുഗതകുമാരി നേരത്തെ തന്നെ അറിയിച്ചിരുന്നു. 

sugathakumari final rites to be performed at Saanthi Kavadam
Author
Trivandrum, First Published Dec 23, 2020, 12:49 PM IST

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയകവി സുഗതകുമാരിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് ശാന്തികവാടത്തിൽ നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും സംസ്കാരം നടത്തുക. ഇതിന് മുമ്പ് ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്ത് അയ്യൻകാളി ഹാളിൽ ടീച്ചറുടെ ഛായാചിത്രത്തിന് മുന്നിൽ പൊതുജനങ്ങൾക്ക് പുഷ്പാഞ്ജലി അർപ്പിക്കാൻ സൗകര്യമൊരുക്കും. ടീച്ചറുടെ കുടുംബാംഗങ്ങൾ അയ്യൻകാളി ഹാളിലുണ്ടാവും. 

നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സുഗതകുമാരിയുടെ മൃതദേഹം ഉള്ളത്. മൂന്നരയോടെ ശാന്തി കവാടത്തിലേക്ക് കൊണ്ടു പോകും. മരിച്ചാൽ ഉടൻ തന്നെ സംസ്കാരം നടത്തണമെന്നും പൊതുദർശനവും പുഷ്പാർച്ചനയും പോലുള്ള കാര്യങ്ങൾ ഒഴിവാക്കണമെന്നും സുഗതകുമാരി നേരത്തെ തന്നെ അറിയിച്ചിരുന്നു. 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് രാവിലെ 10:52നാണ് സുഗതകുമാരി ടീച്ചർ മരിച്ചത്. കൊവിഡ് ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചതാണ് മരണ കാരണം. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തിന്റെ പരിചരണത്തിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Follow Us:
Download App:
  • android
  • ios