സമ്പൂർണ അടച്ചുപൂട്ടൽ ഇനിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും അവസാനിപ്പിച്ചേക്കും എന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം: സംസ്ഥാനത്തിന്ന് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ തുടരുകയാണ്. കർശനമായ വാഹനപരിശോധന നടത്തുകയാണ്. പൊതുഗതാഗതം നിയന്ത്രിച്ചും അവശ്യസേവനങ്ങൾ മാത്രം അനുവദിച്ചുമാണ് ലോക്ക്ഡൗൺ. രാത്രി കർഫ്യൂവും തുടരുന്നുന്നുണ്ട്.
നിയന്ത്രണങ്ങളിൽ ഇളവ് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച അവകലോകയോഗം ചേരും. കടുത്ത കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കി വാക്സീനേഷൻ ശക്തിപ്പെടുത്തുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കഴിഞ്ഞ ആഴ്ച ചേർന്ന വിദഗ്ദ്ധരുടെ യോഗം ശുപാർശ ചെയ്തിരുന്നു. സമ്പൂർണ അടച്ചുപൂട്ടൽ ഇനിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും അവസാനിപ്പിച്ചേക്കും എന്നാണ് പ്രതീക്ഷ.
അതേസമയം രൂക്ഷമായ വാക്സിൻ ക്ഷാമത്തിന് പരിഹാരമായി ഒൻപത് ലക്ഷത്തി എൺപത്തിഏഴായിരം ഡോസ് വാക്സിൻ ഇന്ന് കേരളത്തിലെത്തും.ക്ഷാമം കാരണം ഇന്നലെ 71,000 പേർക്ക് മാത്രമാണ് വാക്സിൻ നൽകാനായത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
