പിഎസ് സ്സി പട്ടികയില്‍ ഉള്ളവരെ നിയമിക്കണം എന്നാവശ്യപ്പെട്ട് 5 ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.
ദില്ലി: കെഎസ്ആര്‍ടിസിയിലെ 1565 താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ഇവരെ പിരിച്ചു വിടാന്‍ നല്‍കിയ സമയപരിധി ജൂണ്‍ 30 വരെ നീട്ടിക്കൊടുത്തു. ഇത്രയും പേരെ പിരിച്ചുവിട്ടാല്‍ സര്‍വീസുകള്‍ വെട്ടിക്കുറക്കേണ്ടി വരുമെന്ന് കെഎസ്ആര്‍ടി വാദിച്ചു.
അങ്ങിനെയങ്കില്‍ താല്‍ക്കാലിക നിയമനം നടത്താമെന്നും നൂറ്റിയെൺപത് ദിവസത്തിലധികം തുടരാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പിഎസ് സ്സി പട്ടികയില്‍ ഉള്ളവരെ നിയമിക്കണം എന്നാവശ്യപ്പെട്ട് 5 ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടത്.
നിലവിലുള്ള 2445 ഒഴിവുകളില് റാങ്ക് പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നും ഇവര്‍ക്ക് ഉടന് അഡ്വൈസ് മെമ്മോ നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ആദ്യം ഏപ്രില്‍ 30 വരെയാണ് സമയം നല്‍കിയത്. ഇത് പിന്നീട് മെയ് 15 വരെ നീട്ടി. ഈ ഉത്തരവ് ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
