നാർക്കോട്ടിക് ജിഹാദിൽ കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപി പറഞ്ഞത്. 

കോട്ടയം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ കാണാന്‍ സുരേഷ് ​ഗോപി ബിഷപ്പ് ഹൗസില്‍. ഇരുവരും തമ്മില്‍ ഉടന്‍ കൂടിക്കാഴ്ച നടത്തും. നാർകോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങോട്ടു പോയി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നില്ല. നാർക്കോട്ടിക് ജിഹാദിൽ കൂടുതൽ അഭിപ്രായങ്ങൾ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നിൽക്കുമെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപി പറഞ്ഞത്. 

നിർബന്ധിച്ചതല്ല, ഓർമ്മിപ്പിച്ചതാണ്; സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപിയുടെ പ്രതികരണം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.