Asianet News MalayalamAsianet News Malayalam

'സ്ത്രീധനത്തിനെതിരെ സംവിധാനം വേണം, പ്രധാനമന്ത്രിയെ കണ്ട് കാര്യം ധരിപ്പിക്കും'; വിസ്മയയുടെ വീട്ടിൽ സുരേഷ്ഗോപി

സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു

 

suresh gopi visit kollam vismaya house
Author
Kollam, First Published Jun 27, 2021, 4:42 PM IST

കൊല്ലം: സ്ത്രീധന-ഗാർഹിക പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി എംപി. വൈകിട്ടോടെയാണ് അദ്ദേഹം കൊല്ലത്ത് എത്തി വിസ്മയയുടെ മാതാപിതാക്കളെ കണ്ടത്. സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രധാനമന്ത്രിയെ അടക്കം നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

വിസ്മയയുടേത് പോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ പെണ്മക്കളുള്ള കുടുംബങ്ങൾക്ക് വലിയ അങ്കലാപ്പിലാണ്. ഇത് ആവർത്തിക്കരുതെന്ന് പറയുന്നത് മാത്രം മതിയാകില്ല. സാമൂഹ്യനീതി വകുപ്പ് മുൻകൈ എടുത്ത് ഇത് തടയാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസുകാർക്ക് എല്ലാം വിട്ടു കൊടുക്കേണ്ട കാര്യമില്ലെന്ന് വിശദീകരിച്ച സുരേഷ് ഗോപി മുൻ വനിതാ കമ്മീഷൻ അധ്യക്ഷ ജോസഫൈൻ പറഞ്ഞ ചില ആശയങ്ങൾ നല്ലതാണെന്നും അഭിപ്രായപ്പെട്ടു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios