Asianet News MalayalamAsianet News Malayalam

പാലാ ബിഷപ്പിനെതിരെ മുഖ്യമന്ത്രിയുടെ പ്രതികരണം കാര്യങ്ങൾ മനസിലാക്കാതെ,കേന്ദ്രം യോ​ഗം വിളിക്കും:സുരേഷ്​ഗോപി

ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുതെന്നുംസ സുരേഷ് ​ഗോപി പറഞ്ഞു

sureshgopi mp against chief minister pinarayi vijayan
Author
Thiruvananthapuram, First Published Sep 23, 2021, 10:00 AM IST

തിരുവനന്തപുരം: പാലാ ബിഷപിൻ്റെ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞത് ശരിയായി കാര്യങ്ങൾ മനസിലാക്കാതെയാകാമെന്ന് സുരേഷ് ​ഗോപി എം പി. ഭരണപരമായി എന്തു ചെയ്യുമെന്നു നോക്കട്ടെ. അത് ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കിൽ അപ്പോൾ നോക്കാം. കേന്ദ്രം 
സഭാ അധ്യക്ഷന്മാരുടെ യോഗം വിളിക്കും. അവരുടെ ആകുലതകൾ ചർച്ച ചെയ്യും. നേരത്തേ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് വേഗം കൂട്ടുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

പാലാ ബിഷപ് ഒരു സമുദായത്തെയും മോശമായി പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് വിഷമവും ഇല്ല. 

ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹ്യ വിപത്തിനെ കണ്ടില്ലെന്നു നടിക്കരുതെന്നുംസ സുരേഷ് ​ഗോപി പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios