ധര്‍മ്മരാജൻ ചെയ്തത് കൊടുംക്രൂരതയാണെങ്കിലും കേസിലെ ഹര്‍ജി തീര്‍പ്പാകാത്ത സാഹചര്യത്തിലും പത്ത് വര്‍ഷം ജയിലിൽ കിടന്നതും പരിഗണിച്ചാണ് ജാമ്യം എന്ന് കോടതി വ്യക്തമാക്കി

ദില്ലി: സൂര്യനെല്ലി പെണ്‍വാണിഭ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധര്‍മ്മരാജന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജയിലിലെ കൊവിഡ് വ്യാപനത്തിൽ ആശങ്കയുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി തീരുമാനം. എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്ന ഉപാധിയിലാണ് ജാമ്യം. 

കേസിലെ ശിക്ഷാവിധി ചോദ്യം ചെയ്ത് ധര്‍മ്മരാജൻ നൽകിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ധര്‍മ്മരാജൻ ചെയ്തത് കൊടുംക്രൂരതയാണെങ്കിലും കേസിലെ ഹര്‍ജി തീര്‍പ്പാകാത്ത സാഹചര്യത്തിലും പത്ത് വര്‍ഷം ജയിലിൽ കിടന്നതും പരിഗണിച്ചാണ് ജാമ്യം എന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ച് കോടതി ജാമ്യം നൽകുകയായിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.