വിജിലൻസ് പരിശോധനയിൽ വാക്കി ടോക്കി കണ്ടെത്തിയ സംഭവത്തിലാണ് നടപടി. കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാൻ സർവീസ് ചട്ടം ലംഘിച്ച് വാക്കിടോക്കി ഉപയോഗിച്ചതായാണ് വിജിലൻസ് കണ്ടെത്തിയത്.

പാലക്കാട്: വാളയാർ ചെക്ക് പോസ്റ്റിലെ നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വിജിലൻസ് പരിശോധനയിൽ വാക്കി ടോക്കി കണ്ടെത്തിയ സംഭവത്തിലാണ് നടപടി. കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാൻ സർവീസ് ചട്ടം ലംഘിച്ച് വാക്കിടോക്കി ഉപയോഗിച്ചതായാണ് വിജിലൻസ് കണ്ടെത്തിയത്.

എം വി ഐ ബിജുകുമാർ, എ എം വി ഐമാരായ അരുൺകുമാർ, ഫിറോസ്ബിൻ ഇസ്മയിൽ, ഷബീറലി എന്നിവരെയാണ് സസ്പൻറ് ചെയ്തത്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ വ്യാപക കൈക്കൂലിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് വിജിലൻസ് പരിശോധനയിൽ ഉദ്യോഗസ്ഥരിൽ നിന്ന് വാക്കിടോക്കി കണ്ടെത്തിയത്. പരിശോധനാ സംഘത്തിൻ്റെ വിവരം കൈമാറാനായിരുന്നു നിയമ വിരുദ്ധമായി വാക്കി ടോക്കി ഉപയോഗിച്ചത്. വിജിലൻസ് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്യത്തിൽ നടത്തിയ പരിശോധനയെത്തുടർന്നായിരുന്നു നടപടി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight