Asianet News MalayalamAsianet News Malayalam

'ഗുരുതര ആരോഗ്യ പ്രശ്‍നങ്ങളില്ല'; സ്വപ്‍നയെയും റമീസിനെയും ഡിസ്‍ചാര്‍ജ് ചെയ്തു

സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും വന്നിരുന്നെങ്കിലും കാണാന്‍ അനുവദിച്ചില്ല. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

swapna and ramees are discharged
Author
Kerala, First Published Sep 15, 2020, 5:11 PM IST

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയെയും റമീസിനെയും  തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇരുവർക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചത്. ഇരുവരെയും വിയ്യൂര്‍ ജയിലില്‍ തിരികെയെത്തിച്ചു. 

നെഞ്ചുവേദന എന്ന പേരിൽ സ്വപ്നയും വയറു വേദന എന്ന പേരിൽ റമീസും ഞായറാഴ്ചയാണ്  ആശുപത്രിയിൽ പ്രവേശിച്ചത്.സ്വപ്നയ്ക്ക് ആൻജിയോഗ്രാം പരിശോധന നടത്താൻ ഡോക്ടർമാർ തീരുമാനിച്ചിരുന്നെകിലും അവർ സമ്മതിച്ചിരുന്നില്ല. അതേസമയം സ്വപ്നയെ കാണൻ ഭർത്താവും മക്കളും ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും അനുമതി നൽകിയില്ല.

അതേസമയം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ  നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായി എൻഐഎ അറിയിച്ചു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് വീണ്ടെടുത്തത്. തെളിവുകളുടെ അടിസ്ഥാനത്തിൽ  സന്ദീപ് നായർ അടക്കമുള്ളവരെ എൻഐഎ ചോദ്യം ചെയ്ത് തുടങ്ങി.

സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ  നടത്തിയ ഫോൺ സംഭവങ്ങൾ, വിവിധ ചാറ്റുകൾ , ഫോട്ടോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളാണ് എൻഐഎ വീണ്ടെടുത്തത്.  സി- ഡാക്കിലും ഫോറൻസിക് ലാബിലുമായി നടത്തി പരിശോധനയിലാണ്  മായിച്ചുകളഞ്ഞ ചാറ്റുകൾ അടക്കം വീണ്ടെടുത്ത്. കേസിൽ ഡിജിറ്റ‌ൽ തെളിവുകൾ   മുഖ്യ തെളിവാണെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറയിച്ചു. 

Follow Us:
Download App:
  • android
  • ios