Asianet News MalayalamAsianet News Malayalam

ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചു, സ്വിഗ്ഗി വിതരണക്കാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

കൊവിഡ് ലോക്ക്ഡൗണിന് പിന്നാലെ ജീവനക്കാരുടെ ഇൻസന്റീവ് സ്വിഗ്ഗി വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതിനെതിരായണ് വിതരണക്കാര്‍ സമരം ആരംഭിച്ചത്.  

swiggy delivery boys strike
Author
Thiruvananthapuram, First Published Jun 13, 2020, 11:17 AM IST

തിരുവനന്തപുരം: ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ സ്വിഗി ഭക്ഷണവിതരണക്കാര്‍ നടത്തി വരുന്ന സമരം മൂന്നം ദിവസത്തിലേക്ക്. ജൂണ്‍ 11നാണ് സ്വിഗ്ഗി വിതരണക്കാര്‍ മാനേജ്മെന്‍റ് തീരുമാനത്തിനെതിരെ സമരം ആരംഭിച്ചത്. ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച തീരുമാനത്തിൽ മാനേജ്മെന്റ് ഇതുവരെ  സമരക്കാരോട് ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. 

കൊവിഡ് ലോക്ക്ഡൗണിന് പിന്നാലെ ജീവനക്കാരുടെ ഇൻസന്റീവ് സ്വിഗ്ഗി വെട്ടിക്കുറയ്ക്കുകയായിരുന്നു. ഇതിനെതിരായണ് വിതരണക്കാര്‍ സമരം ആരംഭിച്ചത്.  മൂവായിരത്തോളം ഡെലിവറി പാർട്‍ണർമാർ സമരത്തിലായതോടെ തിരുവനന്തപുരം ജില്ലയിലെ സ്വിഗി ആപ്പ് സേവനങ്ങൾ നിലച്ചിരിക്കുകയാണ്. കോവിഡ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനമെന്നും ജീവനക്കാർ ഇത് അംഗീകരിക്കണമെന്നുമാണ് മാനേജ്മന്റിന്റെ നിലപാട്. 

കൊവിഡ‍് ലോക്ക്ഡൗണിന്‍റെ രണ്ടാംഘട്ടം മുതല്‍ ഓണ്‍ലൈന്‍ വിതരണം പുനഃസ്ഥാപിച്ചിരുന്നു. ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാതായതടെ നഗരങ്ങളില്‍ വലിയ ആശ്വാസമായിരുന്നത് ഒണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളായിരുന്നു. 

Follow Us:
Download App:
  • android
  • ios