അതി‍‍ർത്തി അടച്ച വിഷയം തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു.

പാറശ്ശാല: പാറശ്ശാല മുതൽ വെള്ളറട വരെയുള്ള തമിഴ്നാട് അതി‍‌‍ർത്തി വരുന്ന സ്ഥലങ്ങളിലെ ഇടറോഡുകൾ തമിഴ്നാട് പൊലീസിന്റെ നേതൃത്ത്വത്തിൽ ബാരിക്കേഡ് വച്ച് അടച്ചു. കഴിഞ്ഞ വ‍ർഷം കൊവിഡ് വ്യാപനമുണ്ടായപ്പോൾ സമാന രീതിയിൽ ഇവിടെ മണ്ണ് കൊണ്ട് അടച്ചിരുന്നു. അതി‍‍ർത്തി അടച്ച വിഷയം തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു.

കേരളത്തിൽ രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ ആളുകൾ തമിഴ്നാട്ടിലേക്ക് വരുന്നത് തടയാൻ തമിഴ്നാടിന്റെ നീക്കം. പരിശോധനയുള്ള മാ‍​‌‍‌ർഗങ്ങളിൽ കൂടിയല്ലാതെ ആളുകൾ കടക്കുന്നത് തടയാനാണെന്നാണ് തമിഴ്നാടിന്റെ വിശദീകരണം. വാക്സീൻ എടുത്തവരെയും പരിശോധന നടത്തി നെ​ഗറ്റീവ് ആയവരെയും മാത്രം കടത്തിവിടാനാണ് നീക്കം.