ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. അപകട സാധ്യത മുന്നിൽ കണ്ട് സമീപത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 

മലപ്പുറം: മലപ്പുറം ജില്ലയിലെ ഐക്കരപ്പടിയിൽ ഗ്യാസ് ടാങ്കറിൽ ചോര്‍ച്ച. വെങ്ങാവ് സ്കൂളിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്നാണ് ഗ്യാസ് ചോരുന്നതായി കണ്ടെത്തിയത്. ഇതോടെ കോഴിക്കോട് പാലക്കാട് ദേശീയ പാതയിൽ ഗതാഗതം തടഞ്ഞു.

വിവരമറിഞ്ഞ ഉടനെ പൊലീസും ഫയര്‍ഫോഴ്സും എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചോര്‍ച്ച പരിഹരിച്ച ടാങ്കർ ചേളാരി പ്ലാന്‍റിലേക്ക് മാറ്റി. ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും വേഗം ചോര്‍ച്ച പരിഹരിക്കാൻ കഴിഞ്ഞത് ആശ്വാസമായി. ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തിയെങ്കിലും വാതക ചോര്‍ച്ച നിയന്ത്രണ വേധേയമാണെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചതോടെ ആരെയും പ്രദേശത്ത് നിന്ന് മാറ്റേണ്ടി വന്നില്ല.