തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്നോടിയായി സമരം ഒത്തു തീർപ്പാക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമരസമിതി പറഞ്ഞു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തിവരുന്ന താത്കാലിക കണ്ടക്ടർമാർ ക്ലിഫ് ഹൗസിലേക്ക് വിലാപ യാത്ര നടത്തി. ഇടതുമുന്നണി കണ്‍വീനറും ഗതാഗതമന്ത്രിയും നൽകിയ ഉറപ്പുകള്‍ പാലക്കാത്തിനെ തുടർന്നാണ് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തുന്നതെന്ന് സമരസമതി പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്നോടിയായി സമരം ഒത്തു തീർപ്പാക്കാൻ സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമരസമിതി അറിയിച്ചു.
സമരം ചെയ്യുന്ന വനിതാ കണ്ടക്ടർ ഉള്‍പ്പെടെയുള്ളവർ കഴിഞ്ഞ ദിവസം മരത്തിന് മുകളിൽ കയറി ആത്മഹത്യ ഭീഷണിമുഴക്കിയിരുന്നു. ഇവരെ പിന്നീട് പൊലീസ് അനുനയിപ്പിച്ച് താഴെയിറക്കിയിരുന്നു.
