ആദ്യമായാണ് ഇത്രയധികം കുട്ടികൾ ശിശു ക്ഷേമ സമിതിയിൽ നിന്ന് പ്രൈമറിതലത്തിൽ സ്കൂളിലേക്ക് പ്രവേശിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിന്നും ഇത്തവണ പത്ത് കുട്ടികൾ ഒന്നാം ക്ലാസിലേക്ക്. ബാഗും കുടയും പുസ്തകങ്ങളുമൊക്കെയായി ആവേശത്തിലാണ് കുട്ടിക്കൂട്ടം.
ബാഗും കുടയും പുതിയ ചെരിപ്പുമൊക്കെയായി അഭിജിത്തും നിളയും സാമുവലുമെല്ലാം രാവിലെ തന്നെ ഒരുങ്ങിയിറങ്ങി. ആദ്യമായി സ്കൂളിൽ പോകുന്നതിന്‍റെ അങ്കലാപ്പൊന്നും ആർക്കുമില്ലായിരുന്നു. എല്ലാവരും നല്ല സന്തോഷത്തിൽ. പുസ്തകങ്ങൾ അടുക്കിവച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവയ്ക്കാനുള്ള ശ്രമത്തിലാണ് പത്തംഗസംഘം.
ശിശുക്ഷേമസമിതി ഓഫീസിന് അടുത്തുള്ള തൈക്കാട് മോഡൽ എൽപി സ്കൂളിലാണ് പഠനം. ആദ്യമായാണ് ഇത്രയധികം കുട്ടികൾ ശിശു ക്ഷേമ സമിതിയിൽ നിന്ന് പ്രൈമറിതലത്തിൽ സ്കൂളിലേക്ക് പ്രവേശിക്കുന്നത്.
