Asianet News MalayalamAsianet News Malayalam

ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 11.24; സമ്പർക്കത്തിലൂടെ 6316 പേർക്ക് രോഗം, 728 പേരുടെ ഉറവിടം വ്യക്തമല്ല

6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

test positivity rate on November 7 2020
Author
Thiruvananthapuram, First Published Nov 7, 2020, 6:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 64,051 സാമ്പിളുകളാണ് പരിശോധിച്ചതിൽ 7201 പേർക്ക് കൊവിഡ് പൊസിറ്റീവ്. 11.24 ആണ് ഇന്നത്തെ കൊവിഡ് പൊസിറ്റിവിറ്റി റേറ്റ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

ജില്ലകളുടെ കണക്ക് പരിശോധിച്ചാൽ എറണാകുളത്ത് മാത്രമാണ് ഇന്ന് ആയിരത്തിലേറെ കൊവിഡ് കേസുകൾ ഉള്ളത്. കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് മറ്റു ജില്ലകളിലെ കൊവിഡ് കണക്ക്. 

എറണാകുളം 767, കോഴിക്കോട് 923, തൃശൂര്‍ 840, തിരുവനന്തപുരം 554, ആലപ്പുഴ 683, മലപ്പുറം 606, കൊല്ലം 565, കോട്ടയം 497, പാലക്കാട് 300, കണ്ണൂര്‍ 187, പത്തനംതിട്ട 121, വയനാട് 100, ഇടുക്കി 87, കാസര്‍ഗോഡ് 86 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 19, കോഴിക്കോട് 8, തൃശൂര്‍ 7, മലപ്പുറം 6, കണ്ണൂര്‍ 5, തിരുവനന്തപുരം, പത്തനംതിട്ട 4 വീതം, കാസര്‍ഗോഡ് 3, ആലപ്പുഴ 2, കൊല്ലം, ഇടുക്കി, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7120 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 761, കൊല്ലം 562, പത്തനംതിട്ട 196, ആലപ്പുഴ 549, കോട്ടയം 612, ഇടുക്കി 100, എറണാകുളം 1010, തൃശൂര്‍ 423, പാലക്കാട് 286, മലപ്പുറം 1343, കോഴിക്കോട് 649, വയനാട് 106, കണ്ണൂര്‍ 313, കാസര്‍ഗോഡ് 210 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 83,261 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,95,624 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 

Follow Us:
Download App:
  • android
  • ios