Asianet News MalayalamAsianet News Malayalam

കൊവിഡ് പരിശോധന കർശനമാക്കി കർണാടക; കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്

 കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കേരളത്തിൽ നിന്നെത്തുന്നവർക്ക് ഇന്ന് മുതലാണ് കർണാടക പരിശോധന കർശനമാക്കിയത്. കേരളത്തിൽ രോ​ഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി

testing has been tightened for those from kerala
Author
Bengaluru, First Published Sep 1, 2021, 8:44 AM IST

ബെം​ഗളൂരു: കേരളത്തിൽ നിന്ന് രാവിലെ ബെംഗ്ലൂരുവിൽ എത്തിയവരെ ക്വാറന്റീൻ ചെയ്തില്ല. ആർ ടി പി സി ആർ പരിശോധന നടത്തിയ ശേഷം കടത്തിവിട്ടു. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയവരെയും വീണ്ടും പരിശോധിക്കുകയും ചെയ്തു. 24 മണിക്കൂറിനകം പരിശോധന ഫലം കിട്ടും. പോസിറ്റീവായാൽ ക്വാറന്റീനിൽ കഴിയണം. 

അതേസമയം കേരളത്തിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കേരളത്തിൽ നിന്നെത്തുന്നവർക്ക് ഇന്ന് മുതലാണ് കർണാടക പരിശോധന കർശനമാക്കിയത്. കേരളത്തിൽ രോ​ഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് കർണാടകയുടെ നടപടി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios