കൊവിഡ് കാലത്ത്  ചികിത്സക്കായി എയര്‍ ആംമ്പുലന്‍സില്‍ ഇന്ത്യയിലെത്തിയ ആദ്യപ്രവാസിയാണ് പ്രസാദ്.

കോഴിക്കോട്: അര്‍ബുദ ചികിത്സക്കായി ബ്രിട്ടനില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കേരളത്തിലെത്തിച്ച യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി പ്രസാദ് ദാസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45 നാണ് മരണം സംഭവിച്ചത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ പ്രസാദിന്‍റെ ബ്രിട്ടനിലെ ചികിത്സ മുടങ്ങിയതോടെയാണ് യുവാവിനെ കേരളത്തിലേക്ക് എത്തിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഏപ്രില്‍ 24 നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ പ്രസാദ് കോഴിക്കോട് എത്തുന്നത്. തുടര്‍ന്ന് രണ്ടുമാസമായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവാവ്. മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകുകയാണ്. കൊവിഡ് കാലത്ത് ചികിത്സക്കായി എയര്‍ ആംമ്പുലന്‍സില്‍ ഇന്ത്യയിലെത്തിയ ആദ്യപ്രവാസിയാണ് പ്രസാദ്.