മെത്രപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്‍റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ മാസം സമുധായ ഭരണഘടന ഭേദഗതി പാസാക്കിയത്. ഇത് പൂർണമായും റദ്ദാക്കുന്നതാണ് കോടതി ഉത്തരവ്. ക്നാനായ അസോസിയേഷൻ തീരുമാനത്തിനെതിരെ സഹായ മെത്രാൻമാർക്ക് കേസ് കൊടുക്കാൻ കഴിയില്ലെന്ന എതിർ വിഭാഗത്തിന്റെ വാദവും കോടതി തള്ളി.

കോട്ടയം: ക്നാനായ സഭയുടെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ക്നാനായ അസോസിയേഷന്‍റെ നീക്കം തടഞ്ഞ് കോടതി. സഭയിലെ സഹായമെത്രാൻമാരുടെ ഹർജി പരിഗണിച്ച കോട്ടയം മുൻസിഫ് കോടതിയാണ് ഭരണഘടന ഭേദഗതി സ്റ്റേ ചെയ്തത്. സഭയുടെ ഭരണപരമായ കാര്യങ്ങളിൽ പാത്രിയർക്കീസ് ബാവയുടെ അധികാരം കുറയ്ക്കുന്നതായിരുന്നു ഭേദഗതി. മെത്രപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്‍റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ മാസം സമുദായ ഭരണഘടന ഭേദഗതി പാസാക്കിയത്. ഇത് പൂർണമായും റദ്ദാക്കുന്നതാണ് കോടതി ഉത്തരവ്.

അതേസമയം, ക്നാനായ അസോസിയേഷൻ തീരുമാനത്തിനെതിരെ സഹായ മെത്രാൻമാർക്ക് കേസ് കൊടുക്കാൻ കഴിയില്ലെന്ന എതിർ വിഭാഗത്തിന്റെ വാദവും കോടതി തള്ളി. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച ഹൈക്കോടതി കേസിൽ കീഴ്ക്കോടതി ഉത്തരവ് വരുന്നത് യാതൊരു തീരുമാനങ്ങളും നടപ്പിലാക്കരുതെന്ന് നിർദേശിച്ചിരുന്നു. 

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്‍റായി ലിസ്റ്റിൻ സ്റ്റീഫനെ തെരഞ്ഞെടുത്തു

https://www.youtube.com/watch?v=Ko18SgceYX8