അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം.

കൊച്ചി: കൊച്ചിയുടെ പുറംങ്കടലിൽ നിന്ന് 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്കായി അന്വേഷണ സംഘം നൽകിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്‍റെ ആവശ്യം. ലഹരിയുടെ ഉറവിടം,മറ്റ് സംഘാംഗങ്ങളെ പറ്റിയുള്ള വിവരം,ഇതിന്‍റെ ലക്ഷ്യസ്ഥാനം ഉൾപ്പടെ പാകിസ്ഥാൻ സ്വദേശിയായ സുബൈറിനെ ചോദ്യം ചെയ്താൽ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Read More: കൊച്ചി മയക്കുമരുന്ന് വേട്ട; പിടികൂടിയത് പാക് സ്വദേശിയെയെന്ന് സ്ഥിരീകരിച്ച് എൻസിബി