കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ നിയമാവകാശം ഉണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിനോടാണ് ഗവർണറുടെ പ്രതികരണം.
തിരുവനന്തപുരം: വീണ്ടും ക്രിമിനൽ പരാമർശവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെയാണ് ഗവർണർ ക്രിമിനൽ എന്ന് വിശേഷിപ്പിച്ചത്. ക്രിമിനലുകളോട് മറുപടി പറയാൻ താൻ ഇല്ല എന്നായിരുന്നു ഗവർണറുടെ പരാമർശം. മന്ത്രിക്ക് സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അധികാരമില്ലെന്നും ഗവർണർ വ്യക്തമാക്കി. ചട്ടലംഘനത്തെ നിയമപരമായി നേരിടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ നിയമാവകാശം ഉണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞതിനോടാണ് ഗവർണറുടെ പ്രതികരണം.
