മുനമ്പം വിഷയത്തിൽ മുൻ സർക്കാർ പോകുന്ന പോക്കിൽ വഖഫ് ബോർഡിനെ ഉപയോഗിച്ച് പ്രശ്നമുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. ആരെയും കുടിയിറക്കില്ലെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അതേസമയം, സർക്കാരിനെയും വഖഫ് ബോർഡിനെയും വിമർശിച്ച് ദീപിക പത്രത്തിൽ മുഖപ്രസംഗവും പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നത്. മുൻ സർക്കാർ അതാണ് ചെയ്തത്. പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ സർക്കാർ മുനമ്പത്ത് ഉള്ളവരെ കുടിയൊഴുപ്പിക്കില്ല. 10 മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യമാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. വിഷയത്തിൽ സംഘ്പരിവാർ വർ​ഗീയ വിഭജനത്തിന് ശ്രമിച്ചു. സിപിഎമ്മും അതേ വഴിയാണ് ശ്രമിക്കുന്നത്. മുനമ്പം വിഷയത്തിൽ നിയമപരമായി സ്വീകരിക്കാൻ സാധിക്കുന്ന എല്ലാ നടപടിയും സ്വീകരിക്കുമെന്നും ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ ഭൂമി വഖഫിന്റേതാണെന്ന് മുൻ സർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. അവിടത്തെ താമസക്കാർ കൈയേറ്റക്കാരാണെന്നാണ് മുൻ സർക്കാറിന്റെ നിലപാട്. പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയിടം തുരുത്തിൽ പാര്യത്തുകാവിൽ ആരെയും വഴിയാധാരമാക്കില്ലെന്നും പുനരധിവസിപ്പിക്കുമെന്നും മുൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും സതീശൻ കുറ്റപ്പെ‌ടുത്തി. മുൻമന്ത്രിമാർ സമരം ചെയ്തത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം, സർക്കാറിനും മുഖ്യമന്ത്രിക്കും വിമർശനം

കൊച്ചി മുനമ്പം തർക്ക ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനെതിരെ ദീപികയിൽ മുഖപ്രസംഗം. വഖഫ് ബോർഡ് തർക്ക ഭൂമിയിലെ കുടുംബങ്ങളെ വെല്ലുവിളിച്ചിരിക്കുകയാണെന്നും വഖഫ് ബോർഡിന്റെ ഉമീദ് വിജ്ഞാപനം റദ്ദാക്കണമെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു. മുനമ്പത്തെ വഖഫ് കുറ്റികൾ അറബിക്കടലിൽ എറിയണമെന്നും എഡിറ്റോറിയൽ ആഹ്വാനം ചെയ്തു.

മു​​നമ്പം ഭൂ​​മി വ​​ഖ​​ഫ് സ്വ​​ത്താ​​യി ഉ​​മീ​​ദ് പോ​​ർ​​ട്ട​​ലി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു​​കൊ​​ണ്ട് വ​​ഖ​​ഫ് ബോ​​ർ​​ഡ് വെ​​ല്ലു​​വി​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത് 610 കു​​ടും​​ബ​​ങ്ങ​​ളെ​​യോ ക്രൈ​​സ്ത​​വ​​രെ​​യോ മാ​​ത്ര​​മ​​ല്ലെന്നും മ​​തേ​​ത​​ര​​ കേ​​ര​​ള​​ത്തെ​​യാ​​ണെന്നും പറയുന്നു. ത​​ങ്ങ​​ളു​​ടേ​​തെ​​ന്നു ത​​ങ്ങ​​ൾ​​ക്കു തോ​​ന്നു​​ന്ന ഏ​​തു സ്വ​​ത്തും കൈ​​വ​​ശ​​പ്പെ​​ടു​​ത്താ​​ൻ അ​​നു​​വ​​ദി​​ക്കു​​ന്ന വ​​ഖ​​ഫ് വ​​കു​​പ്പു​​ക​​ൾ ഈ ​​മ​​തേ​​ത​​ര രാ​​ജ്യ​​ത്ത് ഇ​​തി​​നോ​​ട​​കം വ​​രു​​ത്തി​​വ​​ച്ചി​​ട്ടു​​ള്ള വി​​നാ​​ശ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രും ഓ​​ർ​​മി​​ക്കു​​ന്ന​​തു ന​​ല്ല​​താ​​ണെന്നും തീ​​വ്ര​​ഹി​​ന്ദു​​ത്വ​​യെ രാ​​ജ്യ​​ത്ത് വ​​ള​​ർ​​ത്തി​​യ​​തി​​ൽ വ​​ഖ​​ഫ് ബോ​​ർ​​ഡി​​ന്‍റെ പ​​ങ്ക് ച​​രി​​ത്ര​​ത്തി​​ലു​​ണ്ടാ​​കുമെന്നും എ‍ഡിറ്റോറിയലിൽ പറയുന്നു.

കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ നി​​യ​​മം ഭേ​​ദ​​ഗ​​തി ചെ​​യ്തെങ്കിലും അതിന് മുമ്പ് ​​മ​​ത​​നി​​യ​​മ​​ത്തി​​ൽ പെ​​ട്ടു​​പോ​​യ മു​​നമ്പം നി​​വാ​​സി​​ക​​ളെ ര​​ക്ഷി​​ക്കാ​​ൻ ഭേ​​ദ​​ഗ​​തി​​യി​​ൽ ഒ​​ന്നു​​മി​​ല്ലാ​​യി​​രു​​ന്നു. മു​​ന​​മ്പത്തെ വേ​​ട്ട തു​​ട​​രാ​​ൻ ബോ​​ർ​​ഡി​​ന് അ​​തു സ​​ഹാ​​യ​​ക​​മാ​​യി. പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ കു​​റെ​​യൊ​​ക്കെ ശ്ര​​മി​​ച്ചെ​​ങ്കി​​ലും പ​​രി​​ഹ​​രി​​ക്കാ​​നാ​​യി​​ല്ല. അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യാ​​ൽ 10 മി​​നി​​റ്റു​കൊ​​ണ്ട് തീ​​ർ​​ക്കാ​​വു​​ന്ന പ്ര​​ശ്ന​​മാ​​ണെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ൻ പ്ര​​തി​​പ​​ക്ഷ​​നേ​​താ​​വാ​​യി​​രു​​ന്ന​​പ്പോ​​ൾ പ​​റ​​ഞ്ഞി​​ട്ടു​​ള്ള​​തു​​കൊ​​ണ്ട് ഈ ​​സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ൾ ശ്ര​​ദ്ധ​​യി​​ൽപ്പെ​​ടു​​ത്തു​​ക​​യാ​​ണെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു.