ആശുപത്രിയിൽ ഇപ്പോഴും സ്കാനിങ് സംവിധാനം ഇല്ല. സ്കാനിങ് ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസവും 4 പേരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വന്നു

അട്ടപ്പാടി : ഇനിയും പരിഹാരമാകാതെ കോട്ടത്തറ ട്രൈബൽ ആശുപത്രി(kottathara tribal hospital. ആശുപത്രിയുടെ തുടരുന്ന ശോച്യാവസ്ഥയെ കുറിച്ച് പറയുന്നത് പുതിയ സൂപ്രണ്ട് (suprend)തന്നയാണ്. 

ആശുപത്രിയിൽ ഇപ്പോഴും സ്കാനിങ് സംവിധാനം ഇല്ല. സ്കാനിങ് ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസവും 4 പേരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യേണ്ടി വന്നു.ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ കൂടുകൽ ആക്കിയേ മകതിയാകു.മറ്റ് ആശുപത്രികളിസേക്കുളള റഫറൻസ് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും സൂപ്രണ്ട് പറഞ്ഞു. 

സൗകര്യങ്ങൾ കൂട്ടി ജില്ലാ ആശുപത്രിയുടെ നിലവാരത്തിലേക്ക് കോട്ടത്തറ ആശുപത്രിയെ ഉയർത്തുകയാണ് ലക്ഷ്യമെന്നും പുതിയ സൂപ്രണ്ട് ഏഷ്യാനറ്റ് ന്യൂസിനോട് പറഞ്ഞു. നവജാത ശിശുക്കളുടെ മരണം തുടർക്കഥയായപ്പോഴാണ് പഴയ സൂപ്രണ്ടിനെ മാറ്റി ആരോ​ഗ്യവകുപ്പ് പുതിയ സൂപ്രണഅടിനെ നിയോ​ഗിച്ചത്.

പൂച്ചെണ്ടും പ്രതീക്ഷിച്ചല്ല ജോലിക്ക് ഇറങ്ങിയതെന്ന് പഴയ സൂപ്രണ്ട് ഡോ.പ്രഭുദാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ആശുപത്രിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യത്തിൽ താൻ ഉറച്ചു നിൽക്കുന്നതായും അന്ന്അദ്ദേഹം പറഞ്ഞിരുന്നു..

ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരായ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു പ്രഭുദാസിന്റെ സ്ഥലംമാറ്റം. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.