Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താൽകാലിക പരിഹാരം

അഞ്ച് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കൊച്ചിയിലെത്തി. ഇന്ന്‌ രാ‌ത്രിയോടെഎറണാകുളം, തിരുവനന്തപുരം, കോഴിക്കോട് മേഖലകൾക്കായി ഇത് വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയിലേക്കായി 55000 ഡോസ് വാക്സീൻ ആണ് ലഭിക്കുക. ഇതിനൊപ്പം ഇന്ന് രാത്രിയിൽ തിരുവനന്തപുരം മേഖലക്ക് മാത്രമായി 1.4ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കൂടി എത്തും

the vaccine has reached kerala , vaccination will start tomorrow
Author
Thiruvananthapuram, First Published Jul 28, 2021, 5:55 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താൽകാലിക പരിഹാരമാകുന്നു. അഞ്ച് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കൊച്ചിയിലെത്തി. ഇന്ന്‌ രാ‌ത്രിയോടെഎറണാകുളം, തിരുവനന്തപുരം, കോഴിക്കോട് മേഖലകൾക്കായി ഇത് വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയിലേക്കായി 55000 ഡോസ് വാക്സീൻ ആണ് ലഭിക്കുക. ഇതിനൊപ്പം ഇന്ന് രാത്രിയിൽ തിരുവനന്തപുരം മേഖലക്ക് മാത്രമായി 1.4ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കൂടി എത്തും.

തിരുവനന്തപുരത്തേക്കായി 24,500ഡോസ് കൊവാക്സീനും എത്തിയിട്ടുണ്ട്. നാളെ തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കൊവാക്സീൻ വിതരണം ഉണ്ടായിരിക്കും. 

വെള്ളിയാഴ്ചയോടെ സംസ്ഥാനത്ത് പൂർണ തോതിൽ വാക്സീൻ വിതരണം പുനരാരംഭിക്കാനാകുമെന്നാണ് ആരോ​ഗ്യവകുപ്പ് അറിയിക്കുന്നത്. പരമാവധി പേരിൽ എത്രയും വേ​ഗം ഒരു ഡോസെങ്കിലും എത്തിക്കാനാണ് ശ്രമം. 

Follow Us:
Download App:
  • android
  • ios