തൊണ്ടി മുതൽ കേസിൽ മജിസ്ട്രേറ്റ് കോടതി ആൻറണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കേണ്ട അസാധാരാണ സാഹചര്യം നിലവിലില്ലെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി. ആന്‍റണി രാജുവിന്‍റെ ആവശ്യം തള്ളിയുള്ള കോടതിയുടെ ഉത്തരവിന്‍റെ പകര്‍പ്പ് പുറത്ത്.

തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ മജിസ്ട്രേറ്റ് കോടതി ആൻറണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയ വിധി റദ്ദാക്കേണ്ട അസാധാരാണ സാഹചര്യം നിലവിലില്ലെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആൻറണി രാജു പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ആൻറണി രാജുവിൻെറ ഹർജി തള്ളിയിരുന്നു. ആന്‍റണി രാജുവിന്‍റെ ആവശ്യം തള്ളിയുള്ള പ്രിന്‍സിപ്പൽ സെഷൻസ് ജഡ്ജിന്‍റെ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആൻറണി രാജുവിൻെറ എംഎൽഎയെന്ന കാലാവധി കഴിയാൻ ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. ആൻറണി രാജുവിന് മത്സരിക്കേണ്ട അസാധാരണ സാഹര്യചവും നിലവിലില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. അതിനാൽ ശിക്ഷ റദ്ദാക്കേണ്ട അസാധാരണ സാഹചര്യമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. കുറ്റം ചെയ്യുന്ന സമയത്ത് ആൻറണി രാജു അഭിഭാഷകൻ മാത്രമായിരുന്നു. സുപ്രീം കോടതി പരാമർശിക്കുന്ന കേസുകളിൽ എം എൽ എ സ്ഥാനങ്ങൾ അവർ പകുതിയിൽ രാജി വെച്ച് പോയതാണ്. എന്നാൽ, ഇവിടെ സാഹചര്യം വ്യത്യസ്തമാണെന്നും കോടതി ഉത്തരവിൽ പറയുന്നു.