തിരുവനന്തപരും നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ തിരുമല അനിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് മൊഴി നല്‍കി കൗൺസിലർ ഓഫിസിലെ ജീവനക്കാരി

തിരുവനന്തപരും: തിരുവനന്തപരും നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ തിരുമല അനിൽ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് മൊഴി നല്‍കി കൗൺസിലർ ഓഫിസിലെ ജീവനക്കാരി. ആത്‌മഹത്യയുടെ വക്കിലാണെന്ന് പല പ്രാവശ്യം അനിൽ പറഞ്ഞിട്ടുണ്ടെന്നാണ് ജീവനക്കാരിയായ സരിതയുടെ മൊഴി. ഇത് കൗൺസിലർമാരോടും പറഞ്ഞിട്ടുണ്ടെന്ന് സതിര പൊലീസിനോട് പറഞ്ഞു. കൗൺസിലറുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് ഇവര്‍ മൊഴി നൽകിയത്.

അനിൽ ആത്മഹത്യ ചെയ്തതിന്‍റെ കാരണം പൊലീസ് കണ്ടെത്തണമെന്ന് അന്വേഷണ സംഘത്തോട് ഭാര്യ ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരണ സംഘത്തിലെ പ്രതിസന്ധിയുടെ പേരിൽ ബിജെപി നേതാക്കളെ കണ്ടതായി അറിയില്ലെന്നും ഭാര്യ ആശ മൊഴി നൽകി . തിരുമല അനിലിന്‍റെ ആത്മഹത്യ അന്വേഷിക്കുന്ന പൊലീസ് സംഘം കഴിഞ്ഞ ദിവസം വീട്ടിലെത്തിയാണ് ഭാര്യയുടെ മൊഴിയെടുത്തത്. സഹകരണ സംഘത്തിലെ സാമ്പത്തിക പ്രശ്നത്തിൽ അനിൽ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് മൊഴി. ആര്‍ക്കെല്ലാം വായ്പ കൊടുത്തുവെന്ന് അറിയില്ല. തിരിച്ചടയ്ക്കാത്തതിനെക്കുറിച്ചും അറിയില്ല . ബിജെപി നേതാക്കളുടെ സഹായം തേടിയതായും അറിയില്ല. മരണത്തിന് മുമ്പ് ആരെയെങ്കിലും കണ്ടതായും അറിയില്ല . ജീവനൊടുക്കുന്ന ദിവസം രാവിലെ പെട്ടെന്ന് ഷര്‍ട്ട് ധരിച്ച് വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോവുകയായിരുന്നുവെന്നും ആശ പറഞ്ഞു.

YouTube video player